ചെറുതുരുത്തി (തൃശൂർ): വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ ആറ്റൂർ ബി.ആർ.ഡി കാർ ഷോറൂമിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റൂർ ഭഗവതിക്കുന്ന് വീട്ടിൽ പരേതനായ കുഞ്ഞന്റെ മകൻ സാരജ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെഒരു മണിയോടെ പട്ടാമ്പിയിലുള്ള സുഹൃത്തിനെ കൊണ്ടാക്കി വരുമ്പോഴാണ് അപകടം.
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്നാണ് ബൈക്ക് നിയന്ത്രണം തെറ്റി അപകടം സംഭവിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
തെരുവുനായ്ക്കളുടെ ശക്തമായ കുരകേട്ടതിനെ തുടർന്ന് നാട്ടുകാർ വന്ന് നോക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്. നാട്ടുകാർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് ചെറുതുരുത്തി പുണ്യ തീരത്ത് സംസ്കരിച്ചു .മാതാവ് ചന്ദ്രിക. സഹോദരിമാർ: ശരണ്യ, ശാരിക.