ഒറ്റപ്പാലം: പടിഞ്ഞാറെ കൊല്ലാക്കൽ പരേതയായ ഓമന അമ്മയുടെ മകൻ അമ്പലപ്പാറ മല്ലിശ്ശേരി ഓസം വീട്ടിൽ പി.കെ. ശശി (58) ഇന്തോനേഷ്യയിൽ നിര്യാതനായി. വെള്ളിയാഴ്ച ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജക്കാർത്ത ഹെർമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് 2.45 ഓടെ മരണം സംഭവിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഭാര്യ: ജ്ഞാന സൗന്ദരി. മക്കൾ: അഞ്ജിമ, അഭിനവ് (ഇരുവരും കാനഡ). സഹോദരങ്ങൾ: മണികണ്ഠൻ, ശോഭ കുമാർ , അഡ്വ.അനിത. വെള്ളിയാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം അഞ്ചിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.