വള്ളിക്കുന്ന്: കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻ മേധാവിയും പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഒലിപ്രംകടവ് സത്യപുരത്തെ ഇടത്തിൽ വീട്ടിൽ ഡോ. കെ. കുമാരൻ കുട്ടി (99) നിര്യാതനായി.
അമേരിക്കയിലെ മിഷിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എം.എസ്.സി ബിരുദവും കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും കരസ്ഥമാക്കി. ക്വീൻസ് യൂനിവേഴ്സിറ്റിയിൽ ലക്ചററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആദ്യത്തെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ആയിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സത്യസായി സമിതിയുടെ സ്ഥാപക കൺവീനർകൂടിയായിരുന്നു.
ഭാര്യ: പത്മാ കെ. കുട്ടി. മക്കൾ: മധു കെ. കുട്ടി (യു.എസ്.എ), ഡോ. രാധിക കെ. കുട്ടി (യു.കെ), അരവിന്ദ് കെ. കുട്ടി (ഡെന്മാർക്ക്). മരുമക്കൾ: ഡോ. മീനാക്ഷി മധു (യു.എസ്.എ), ഡോ. അജിത്ത് മേനോൻ (യുകെ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.