ബാലുശ്ശേരി: ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു. കുറുമ്പൊയിൽ ദേശസേവ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപക ദമ്പതിമാരായിരുന്ന കണ്ണാടിപ്പൊയിൽ നടുവിലക്കണ്ടി കമലാക്ഷി അമ്മയും (77) ഭർത്താവ് പി.കെ. ഗോപാലൻ മാസ്റ്ററുമാണ് (85) തലേന്നും പിറ്റേന്നുമായി കണ്ണാടിപ്പൊയിലിലെ വീട്ടിൽ മരിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കമലാക്ഷി അമ്മ മരിച്ചത്. ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരവും നടന്നു. ഭർത്താവ് പി.കെ. ഗോപാലൻ നായർ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിൽ മരിച്ചത്. ഏറെക്കാലം കുറുമ്പൊയിൽ ദേശസേവ എ.യു.പി സ്കൂളിലെ അധ്യാപകരായി പ്രവർത്തിച്ച ഇരുവർക്കും നാട്ടിലും പുറത്തുമായി ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്. പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അവിഭക്ത കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി, കോൺഗ്രസ്-എസ് ബ്ലോക്ക് സെക്രട്ടറി, കെ.എസ്.എസ്.പി യൂനിയൻ ബ്ലോക്ക് സെക്രട്ടറി, ഡി.കെ.ടി.എഫ് ബ്ലോക്ക് പ്രസിഡന്റ്, ബാലുശ്ശേരി കാർഷിക വികസന ബാങ്ക് ഡയറക്ടർ, റീജനൽ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപാലൻ നായർ പനങ്ങാട്, കുറുമ്പൊയിൽ മേഖലകളിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
മക്കൾ: രജനി (ബഹ്റൈൻ), രജീഷ് (പൊലീസ് ഓഫിസർ, താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസ്), രേഖ (ചാലിക്കര). മരുമക്കൾ: സി.കെ. പ്രകാശ്, സരിത, പ്രകാശൻ. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പി.കെ. ശ്രീധരൻ നായർ, സരോജിനി അമ്മ, പരേതരായ പി.കെ നാരായണൻ നായർ, കാർത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച.