കോവൂർ: മേലെ അയനിപ്പൊറ്റ ബാലൻ (85) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ ചീഫ് മെക്കാനിക്, എസ്.എൻ.ഡി.പി കോവൂർ ശാഖ മുൻ പ്രസിഡന്റ്, കുമാരനാശാൻ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ഭാരവാഹി, കോവൂർ ലൈബ്രറി മുൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മെഡിക്കൽ കോളജ് മണ്ഡലം ജോ. സെക്രട്ടറി, ദീപം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് സജീവ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: അനൂപ്, അൻജു. മരുമക്കൾ: ജിനീഷ് (രാമനാട്ടുകര), ഷാലു. സഹോദരങ്ങൾ: പരതേനായ രാധാകൃഷ്ണൻ, സൗദാമിനി, സാവിത്രി, ചന്ദ്രമതി, സത്യഭാമ. സഞ്ചയനം വ്യാഴാഴ്ച.