കുറ്റ്യാടി: മുജാഹിദ് പണ്ഡിതനും കേരള ജംഇയ്യതുൽ ഉലമ നിർവാഹക സമിതിയംഗവുമായ വി.വി. അബൂബക്കർ മൗലവി (87) നിര്യാതനായി. കായക്കൊടി എ.എം.യു.പി സ്കൂൾ, ആലക്കാട് എം.എൽ.പി സ്കൂൾ, മേപ്പയൂർ സലഫി അറബിക് കോളജ്, ചീക്കോന്ന് അൻസാറുൽ ഉലൂം അറബിക് കോളജ്, അൽഫുർഖാൻ അറബിക് കോളജ് നാദാപുരം എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹനീഫ് കായക്കൊടി (സെക്രട്ടറി, കേരള ജംഇയ്യതുൽ ഉലമ), മുഹമ്മദ് സ്വാലിഹ്, ത്വാഹിറ, പരേതനായ മുഹമ്മദ് ജാബിർ. മരുമക്കൾ: ഉമൈബ, നബീല (അധ്യാപിക), അബ്ദുറഹ്മാൻ, റഹീല. സഹോദരങ്ങൾ: കെ. കുഞ്ഞബ്ദുല്ല എടച്ചേരി (ഖതീബ്, അടുക്കത്ത് നരയങ്കോട് ജുമാമസ്ജിദ്), അബ്ദുറഹ്മാൻ (പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ചേളന്നൂർ ഏരിയ), ആയിശ, മറിയം, പരേതനായ കുട്ടിഹസ്സൻ.