കോഴിക്കോട്: റിട്ട. അഡീഷനൽ സെക്രട്ടറി (ഫിനാൻസ്) പരേതനായ പി.ഐ. ദേവദാസ് മേനോന്റെ ഭാര്യ എം. മാലതി ദേവദാസ് (87) നടക്കാവ് കാരാട്ട് റോഡിലെ 'സുധർമ'യിൽ നിര്യാതയായി. കോഴിക്കോട് ഭാരതീയ വിദ്യാഭവൻ ഹെഡ്മിസ്ട്രസ് ആയിരുന്നു. തിരുവനന്തപുരം ബാലഭവൻ ചിന്മയ വിദ്യാലയം, കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ, ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: ശൈലജ പണിക്കർ, ഗോവിന്ദൻകുട്ടി, പൂർണിമ ഉണ്ണികൃഷ്ണൻ (ടീച്ചർ, ഭാരതീയ വിദ്യാഭവൻ, ചേവായൂർ). മരുമക്കൾ: പി. പീതാംബരൻ പണിക്കർ (റിട്ട. എൻജിനീയർ, ഐ.എസ്.ആർ.ഒ, അഹ്മദാബാദ്), ഉണ്ണികൃഷ്ണൻ കാളിൽ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്). സഞ്ചയനം തിങ്കളാഴ്ച.