തിരുവല്ല: തിരുവല്ല എസ്.സി.എസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയും കല്ലുങ്കൽ കുറ്റിപ്പറമ്പേൽ വീട്ടിൽ സന്തോഷ് - സീമ ദമ്പതികളുടെ മകളുമായ നമിത (13) മണിമലയാറ്റിൽ മുങ്ങി മരിച്ചു.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ കല്ലുങ്കൽ ഓട്ടാഫിസ് കടവ് പാലത്തിന് സമീപത്തു നിന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സിജോ, എബിൻ എന്നിവർ ചേർന്ന് നദിയിൽനിന്ന് മുങ്ങി എടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഒമ്പതാം ക്ലാസ് വിദ്യാർഥിനി നയനയാണ് ഏക സഹോദരി.