പന്തളം: എം.സി റോഡരികിൽ വാഹനമിടിച്ച് പരിക്കേറ്റ അജ്ഞാതൻ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ച എം.സി റോഡിൽ കുരമ്പാല ഇടയാടി സ്കൂളിന് സമീപം പുലർച്ച അവശനിലയിൽ കണ്ട ആളെക്കുറിച്ച് ഇതുവഴി പോയ മത്സ്യ വ്യാപാരികളാണ് പൊലീസിൽ അറിയിച്ചത്. പൊലീസെത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. 70 വയസ്സ് തോന്നിക്കും. 174 സെൻറീമീറ്റർ ഉയരവും ചുരുണ്ട മുടിയും, കറുത്തനിറവും ആണ്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.