ഓമല്ലൂർ: മഞ്ഞനിക്കര കൊച്ചുകോയ്ക്കൽ (ശ്രീപുരം) ജ്യോതി (62) നിര്യാതനായി. ഓമല്ലൂർ ആര്യ ഭാരതി ഹൈസ്കൂൾ സ്ഥാപകനും സംസ്കൃത പണ്ഡിതനുമായിരുന്ന പരേതനായ കടുവിനാൽ പാച്ചുപിള്ളയുടെ ചെറുമകനാണ്. പിതാവ്: പരേതനായ രാജശേഖരൻ നായർ (വിമുക്തഭടൻ). മാതാവ്: ഗീതാബായി (അധ്യാപിക, ആര്യഭാരതി ഹൈസ്കൂൾ). സഹോദരൻ: പരേതനായ വിനോദ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ആര്യഭാരതി ഹൈസ്കൂളിന് സമീപത്തെ വീട്ടുവളപ്പിൽ.