കൊടുമൺ: കെട്ടിടത്തിന് മുകളിൽ കയറവെ കോണി തെറ്റി വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇടത്തിട്ട പറങ്കിമാം വിളയിൽ ആർ. രാഹുലാണ് (31) മരിച്ചത്. രണ്ടുമാസം മുമ്പ് അടൂർ പറക്കോടിന് സമീപം രാഹുൽ ജോലി ചെയ്യുന്ന സ്വകാര്യ ആയുർവേദ വൈദ്യശാലയിലാണ് അപകടം നടന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പിതാവ് പരേതനായ രാജേന്ദ്രൻ. മാതാവ്. സരസമ്മ. സഹോദരി: രാഖില. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.