കോഴിക്കോട്: കറാനി വീട്ടിൽ ആലിക്കോയ (86) കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഹസീന നിവാസിൽ നിര്യാതനായി. കൊപ്ര ബസാറിലെ കെ.വി. ആലിക്കോയ ആൻഡ് കമ്പനി ഉടമയാണ്. പരേതരായ മുതിരപ്പറമ്പത്ത് അബൂബക്കർ കോയയുടെയും കറാനി വീട്ടിൽ ഇമ്പിച്ചാമിനബിയുടെയും മകനാണ്.
ഭാര്യ: സീതിമരക്കാരത്ത് കൽമബി. മക്കൾ: എസ്.എം. സാലിഹ് (സെക്രട്ടറി, മലബാർ പ്രൊഡ്യൂസ് മർച്ചന്റ് അസോസിയേഷൻ), നൗഷാദലി, നഹീം, അബൂബക്കർ സിദ്ദീഖ് (മൂവരും ദുബൈ), നസീമ, ഹസീന, പരേതനായ അബൂബക്കർ സിദ്ദീഖ്.
മരുമക്കൾ: കാമക്കന്റകം പി.കെ. അബ്ദുസ്സമദ്, കോയസ്സൻ വീട്ടിൽ മുഷ്താഖ്, ചെറിയ കാമക്കന്റകം പ്രസീന, ബോംബെ ഹൗസിൽ സീനത്ത്, പടിഞ്ഞാറെ പള്ളിവീട് ഫജ്ന, കിൻസാന്റകം ഹനൂന, പരേതനായ ഇരുമാനം വീട് അബ്ദുസ്സമദ്.