പെരുമണ്ണ: ദോഹയിൽ വാഹനാപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു. തെക്കേപ്പാടം കവിനൂർ കോയക്കുട്ടിയുടെ മകൻ കുറുങ്ങോട്ടുമ്മൽ കെ.ടി. യാഖൂബ് (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. അവധിക്ക് നാട്ടിലെത്തി ഒന്നര മാസം മുമ്പാണ് ദോഹയിലേക്ക് തിരിച്ച് പോയത്.
പിതാവ്: കോയക്കുട്ടി (ദോഹ). മാതാവ്: ജമീല. ഭാര്യ: റുക്സാന. മക്കൾ: ഇഷ ഫാത്തിമ, ഹിവ മറിയം. സഹോദരങ്ങൾ: മഹബൂബ്, ഹിബ ഫാത്തിമ.