മാവൂർ: വളപ്പിൽ അബ്ദുറഹിമാൻ (86) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. മാവൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്, ട്രഷറർ, ഐ.എൻ.ടി.യു.സി മാവൂർ മണ്ഡലം എക്സിക്യൂട്ടിവ് മെംബർ, ഗ്രാസിം സ്റ്റാഫ് അസോസിയേഷൻ അംഗം, മാവൂർ ടൗൺ ജുമ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: റസാഖ് വളപ്പിൽ (മാവൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്), ആയിഷ. മരുമക്കൾ: സൈനബ, പരേതനായ മുഹമ്മദാലി. സഹോദരങ്ങൾ: ആലി, ഇബ്രാഹിം, അബൂബക്കർ, ഹംസ, ഉണ്ണി പാത്തുമ്മ, പരേതനായ അഹമ്മദ് കുട്ടി.