നന്തി ബസാർ: കുന്നുമ്മൽ ഉമ്മർ കുട്ടി ഹാജി (90) നിര്യാതനായി. കുന്നുമ്മൽ താഴെ ബദർ പള്ളി,കുഞ്ഞാലിൽ ഹസൻ മസ്ജിദ് എന്നിവയുടെ പ്രസിഡൻറ്, കോടിക്കൽ മഹല്ല് കമ്മിറ്റിയുടെയും, ശറഫുൽ ഇസ്ലാം കമ്മിറ്റിയുടെയും ഭാരവാഹി എന്നിവയായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: നഫീസ, അബ്ദുറഹ്മാൻ, ഹംസ, മുസ്തഫ (മൂവരും അസീൽ സൂപ്പർ മാർകറ്റ് ബഹ്റൈൻ), ബഷീർ, സഫിയ, നൗഷാദ് (സൗദി),സലാം, ഡോ. ഹാരിസ് (ഇരുവരും ലണ്ടൻ), ഡോ. ഷാഹിന (ദുബൈ). മരുമക്കൾ: അബ്ദുല്ല, ജമീല, ഹാജറ, സറീന, അസൈനാർ, ഉമ്മുകുൽസു, ഫെബിന, ജബിന, രഹന, റിയാസ്. സഹോദരങ്ങൾ: അലി ഹസൻ (വ്യവസായി ബഹ്റൈൻ), അഹമ്മദ് ഫൈസി കടലൂർ (സമസ്ത കൊയിലാണ്ടി മണ്ഡലം ട്രഷറർ), കദീശുമ്മ, പരേതരായ അബൂബക്കർ ഹാജി, ഉസ്മാൻ ഹാജി, ഇമ്പിച്ചി ആമീന മർഹബ.