കോഴിക്കോട്: വെസ്റ്റ് ഹിൽ ഗാന്ധിനഗർ മംഗളയിൽ മീനാക്ഷിക്കുട്ടി ആർ. നമ്പ്യാർ (96) നിര്യാതയായി. കോഴിക്കോട് ഗവ. മോഡൽ സ്കൂൾ, ഗണപത് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രഥമാധ്യാപികയായിരുന്നു. മീഞ്ചന്ത എൻ.എസ്.എസ് സ്കൂൾ, ചിന്മയ സ്കൂൾ, ഈഡൻസ് ഇംഗ്ലീഷ് സ്കൂൾ തുടങ്ങി വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. 1974 ൽ രാഷ്ട്രപതിയുടെ അധ്യാപക അവാർഡ് നേടി. ഭർത്താവ്: പരേതനായ രാഘവൻ നമ്പ്യാർ. മക്കൾ: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ ഹൈകോടതി ജഡ്ജിയുമായ ജസ്റ്റിസ് ആർ. ബസന്ത് , സബിത ശ്രീകുമാരൻ (ബംഗളൂരു), ആർ. ജസ്വന്ത് (ഫൺ സ്കൂൾ ടോയ്സ് സി.ഇ.ഒ, ചെെന്നെ). മരുമക്കൾ: പരേതനായ ശ്രീകുമാരൻ, സുശീല, വൃന്ദ.