പെരുവയൽ: കായലം പള്ളിത്താഴം മുഹമ്മദിയ്യാ മഹല്ല് പ്രസിഡൻറു കേരള മുസ്ലിം ജമാഅത്ത് അംഗവുമായ കണ്ണഞ്ചോത്ത് ചേക്കു ഹാജി (90) നിര്യാതനായി. ഭാര്യമാർ: കുഞ്ഞാത്തുമ്മ ഹജ്ജുമ്മ, പരേതയായ ഇയ്യാത്തുട്ടി (കുറ്റിക്കാട്ടൂർ). മക്കൾ: അഹമ്മദ്, ആയിഷ, ആലി, ആമിന, ശാഹുൽ ഹമീദ്, മുജീബ് റഹ്മാൻ സഖാഫി (സെക്രട്ടറി, ദാറുൽ ഹിദായ എജുക്കേഷൻ സെൻറർ), നുസൈബ, നസീറ.
മരുമക്കൾ: ടി. മുഹമ്മദലി (ജനറൽ സെക്രട്ടറി റേഷൻ ഡീലേഴ്സ് സംസ്ഥാന കമ്മിറ്റി), അബ്ദുൽ റഷീദ് (ആക്കോട്), ഹബീബ് (കുന്ദമംഗലം), ആയിഷ (പെരിങ്ങളം), നസീമ (പുറമേരി), അസ്മാബി (അനന്തായൂർ), സുമയ്യ (ചേലേമ്പ്ര), പരേതനായ എ.കെ.വി. മുഹ്യുദ്ദീൻ മുസ്ലിയാർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കായലം മുഹമ്മദിയ്യാ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.