വടകര: വള്ളിക്കാട്ടെ കെ. നാണു (71) കോവിഡ് ബാധിച്ച് മരിച്ചു. കെ.എസ്.എഫ്.ഇ മുന്‍ സീനിയർ മാനേജറായിരുന്നു. സി.പി.ഐയുടെ പ്രാദേശിക നേതാവായിരുന്ന ഇദ്ദേഹം കല- സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: മധുബാല (റിട്ട. ടീച്ചർ). മക്കൾ: ധന്യ (എസ്.ബി.ഐ, കോഴിക്കോട്), ഡോ. ഭവ്യ, ഹൃദ്യ (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കുറ്റ്യാടി). മരുമക്കൾ: അജയൻ (അസി. എൻജിനീയർ, ഇറിഗേഷൻ), സിജിൻ (എൻജിനീയർ, ദുബൈ), ശ്രീനാഥ് (അസി. എൻജിനീയർ, കെ.എസ്.ഇ.ബി). സഹോദരങ്ങൾ: സുശീല (വില്യാപ്പള്ളി), പരേതരായ ജാനകി, ഭാസ്കരൻ.