ഫറോക്ക്: ചായിച്ചൻ വളവിനു സമീപം ഫൈഹാസിൽ റിട്ട. എപ്ലോയ്മെൻറ് ഓഫിസർ പെരാപ്പുറത്ത് ഹാരിസ് (61) നിര്യാതനായി. ചെറുവണ്ണൂരിലെ സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിൽ സാന്നിധ്യമായിരുന്നു. കോഴിക്കോട് ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾച്ചറൽ അക്കാദമി എക്സിക്യൂട്ടിവ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കേരള എൻ.ജി.ഒ അസോസിയേഷനിലും കെ.ജി.ഒ.യുവിലും അംഗമായിരുന്നു. പരേതരായ ചെറുവണ്ണൂരിലെ കമ്പൗണ്ടർ കോയയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: റംലിയ (ഹെഡ് ക്ലർക്ക്, സബ് രജി.ഓഫിസ് തേഞ്ഞിപ്പലം). മക്കൾ: ഫെബിൽ (ഖത്തർ), ഫൈഹ. സഹോദരങ്ങൾ: ഷെരീഫ(ഖത്തർ), മെഹബൂബ്, സിറാജ്, പരേതരായ അഷറഫ്, സലീഖത്ത്.