ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവൽപുരയിടം വീട്ടിൽ ഷാജി ജോണിെൻറ (30) മൃതദേഹം ശനിയാഴ്ച രാവിലെ 8.30 ഓടെ പൂത്തുറ പള്ളിക്ക് സമീപം കടലിൽ കണ്ടെത്തി.
മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെതുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും മൃതദേഹം മുതലപ്പൊഴി ഹാർബറിൽ എത്തിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് ഷാജി ജോണിനെ കാണാതായത്. മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്സ്, മറൈന്‍ എന്‍ഫോഴ്സ്മെൻറ്, സ്കൂബ ടീം എന്നിവ വെള്ളിയാഴ്ച വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയിരുന്നു. ഭാര്യ: ഗീതു. മക്കള്‍: സാനിയ, ശ്രേയ.