കോഴിക്കോട്: കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും കാലിക്കറ്റ് ബാർ അസോസിയേഷൻ മുൻ പ്രസിഡൻറുമായ വരോടിപന്നാറമ്പത്ത് അഡ്വ. പി. ബാലഗോപാലൻ നായർ (84-എകരൂൽ പൂണ്ടോറക്കണ്ടി) നിര്യാതനായി. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറും കാലിക്കറ്റ് റോട്ടറി ക്ലബ് പ്രസിഡൻറുമായിരുന്നു. ഭാര്യ: നിർമല. മക്കൾ: പ്രിയ (ചെന്നൈ), ചിത്ര (ബംഗളൂരു), നിഷ (യു.എസ്.എ). മരുമക്കൾ: പ്രശാന്ത് (റിട്ട. ജനറൽ മാനേജർ, ഇന്ത്യൻ ബാങ്ക്), സന്ദീപ് (യു.എസ്.എ). സഹോദരങ്ങൾ: പത്മിനിയമ്മ, ചന്ദ്രമതിയമ്മ, ലീലാവതിയമ്മ, വിലാസിനി, തങ്കമണി, വസന്ത, കോമള, പരേതരായ പുഷ്പവേണി, രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.