വടകര: വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും റിട്ട. മീറ്റർ റീഡർ ഇൻസ്പെക്ടറുമായ കുറ്റിയിൽ കൃഷ്ണൻ (70) നിര്യാതനായി. വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ല ജോയൻറ് സെക്രട്ടറി, വടകര യൂനിറ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ. മക്കൾ: മഞ്ജുഷ, മായ. മരുമക്കൾ: സജിത്ത്, മണികണ്ഠൻ (ദുബൈ). സഹോദരങ്ങൾ: ഗംഗാധരൻ, രാജഗോപാലൻ, പത്മാവതി, രാധ, ഇന്ദിര, ഗീത, പരേതരായ കാർത്യായനി, ഭാസ്കരൻ.