കുറ്റ്യാടി: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: അമ്മദ് ഹാജി. മറ്റു മക്കൾ: ഖദീജ, ആയിഷ, സൗദ, സറീന, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: പി.പി. മൊയ്തു (റിട്ട. അധ്യാപകൻ കെ.വി.കെ.എം.എം യു.പി.സ്കൂൾ, ദേവർകോവിൽ), കെ.പി. ജമാൽ (ബഹ്റൈൻ), അബ്ദുല്ല പുളിയാവ് (ബഹ്റൈൻ), ഇ.വി. അലി തളീക്കര (കുവൈത്ത്), സാബിറ ചെറുമോത്ത്. സഹോദരങ്ങൾ: പരേതരായ മൊയ്തു ഹാജി, കുഞ്ഞാമി, കുഞ്ഞയിഷ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി, ബിയ്യാത്തു.