ചെർപ്പുളശ്ശേരി: നെല്ലായ പൂളക്കത്തൊടി സൈതലവി ഹാജി (പി.കെ.എസ് --95) നിര്യാതനായി. ദീർഘകാലം നെല്ലായ മഹല്ല് കാരണവരും പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. നെല്ലായ പഞ്ചായത്തംഗം, ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ഡയറക്ടർ, വല്ലപ്പുഴ യതീംഖാന കമ്മിറ്റി അംഗം, പൊട്ടച്ചിറ അൻവരിയ്യ അറബി കോളജ് കമ്മിറ്റി അംഗം, വല്ലപ്പുഴ ദാറുന്നജാത്ത് കോളജ് കമ്മിറ്റി അംഗം, വാണിയംകുളം മാനു മുസ്ലിയാർ ഓർഫനേജ് കോളജ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ: നഫീസ, മക്കൾ: മുഹമ്മദ് ഇസ്മായിൽ, മൊയ്തു, അബൂബക്കർ സിദ്ദീഖ്, ആയിഷ, ഖദീജ, ഫാത്തിമ, റംല, സക്കീന. മരുമക്കൾ: സ്വാലിഹ, ജാസ്മിൻ, ഹഫ്സത്ത്, പി. മുഹമ്മദ് കുട്ടി, എം.പി. മുഹമ്മദ്, കെ.കെ. മൊയ്തു, സി. അബ്ബാസ്, ടി. മൊയ്തു.