ഇന്നത്തെ യുവത സോഷ്യൽ മീഡിയയും മീമുകളും കാർട്ടൂണുകളും ഇൻസ്റ്റർഗ്രാമും ഫേസ്ബുക്കുമെല്ലാം ആയുധമാക്കുന്നു. അവരുടെ ശൈലി തികച്ചും സർഗാത്മകവും നൂതനവുമാണ്. ഈ സമരങ്ങൾക്കുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് അവരിലൊരാളോട് ചോദിച്ചപ്പോൾ ഉടനടി വന്ന മറുപടി ഇതായിരുന്നു: “ഞങ്ങൾക്ക് പി.എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് പണം കിട്ടുന്നത്!” ചോദ്യം ചോദിച്ചയാളെ ആ ഉത്തരം വെട്ടിലാക്കി