തണൽ സ്കൂളിലെ സനുരാജും നാഫിസും ദേശീയതലത്തിൽ മാറ്റുരക്കും
text_fieldsനാഷനൽ മീറ്റിൽ പങ്കെടുക്കുന്ന സനുരാജും നാഫിസും
പാലേരി: കുറ്റ്യാടി തണൽ കരുണ സ്കൂളിലെ സനൂരാജും നാഫിസും മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് വേൾഡ് എബിലിറ്റി സ്പോർട്സും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് നടത്തുന്ന നാഷനൽ സി.പി. അത്ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കുറുവന്തേരി, ഇളയിടം രാജന്റെയും സീനയുടെയും മകനായ സനുരാജ് ഡിസ്കസ് ത്രോ, ജാവലിൻ ത്രോ ഇനത്തിലും പാലേരി ചെറിയ കുമ്പളം ചാലക്കര മീത്തൽ മുഹമ്മദ് റാഫിയുടെയും സീനത്തിന്റെയും മകനായ നാഫിസ് ക്ലബ് ത്രോ, ജാവലിങ് ത്രോയിലുമാണ് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മാറ്റുരക്കുക.
ഇരുവരും ഇപ്പോൾ ഡൽഹിയിൽ പരിശീലന ക്യാമ്പിലാണുള്ളത്. നാഷനൽ മീറ്റിലേക്ക് രണ്ട് മിടുക്കരെ സംഭാവന ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തണൽ - കരുണ വിദ്യാലയം. കടിയങ്ങാട് ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിച്ചുവരുന്ന തണൽ കരുണ സ്കൂളിൽ 300 ഭിന്നശേഷി കുട്ടികളുണ്ട്.
തെറപ്പി, സ്പെഷൽ എജുക്കേഷൻ, സൈക്കോളജി വകുപ്പുകൾ വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

