പയ്യോളി: കിഴൂർ കണ്ണോത്ത് അഡ്വ. കെ. വേണുഗോപാലൻ (80) നിര്യാതനായി. 50 വർഷത്തോളം അഭിഭാഷകനായി പ്രവർത്തിച്ചു. ജില്ലയിൽ പയ്യോളി, വടകര, കൊയിലാണ്ടി, കോഴിക്കോട്, കല്ലാച്ചി, പേരാമ്പ്ര കോടതികളിലും ഹൈകോടതിയിലും പ്രാക്ടീസ് ചെയ്തു. പിതാവ്: പരേതനായ അഡ്വ. ഗോപാലക്കുറുപ്പ്. മാതാവ്: പരേതയായ കുഞ്ഞുലക്ഷ്മി അമ്മ. ഭാര്യ: പത്മജ (പയ്യിൽ, ആവള). മക്കൾ: സുധീന്ദ്രൻ (ബിസിനസ്), അഡ്വ. സുധീര (ചേളന്നൂർ). മരുമക്കൾ: ദിവ്യ (അധ്യാപിക, പലോറ ഹൈസ്കൂൾ), അഡ്വ. രാജീവ് (ചേളന്നൂർ). സഹോദരങ്ങൾ: രമ (അധ്യാപിക, പൊയിൽക്കാവ്), പരേതരായ കമലമ്മ, സരോജിനി അമ്മ, രാധ അമ്മ.