ആനക്കയം: ആനക്കയം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.എം ആനക്കയം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കണ്ണച്ചത്ത് മുഹമ്മദാലി (66) നിര്യാതനായി. പെരിമ്പലത്തെ സൈതാലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗമായും പൊതുജന വായനശാല പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
ഭാര്യ: സൗദ. മക്കൾ: ഷബീറലി, സെമീന, ശക്കിയ്യ. മരുമക്കൾ: അബ്ദുൽ ജമീൽ (പട്ടിക്കാട്), സുബൈർ (മുണ്ടിതൊടിക), നൗഫിയ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ദുറഹിമാൻ, ഹംസ, പാത്തുമ്മ, നഫീസ, അബൂബക്കർ, പരേതനായ അബ്ദുല്ല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പെരിമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.