നാദാപുരം: നാദാപുരത്തെ വ്യാപാരിയായിരുന്ന ചെറുമോത്ത് സി.കെ. അമ്മദ് ഹാജി (72) നിര്യാതനായി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം, നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ പ്രസിഡൻറ്, എസ്.എം.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, നൂറാനിയ്യ ജുമാ മസ്ജിദ് കമ്മിറ്റി ജന. സെക്രട്ടറി, ചെറുമോത്ത് എം.എൽ.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വളയം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: സി.കെ. നസീർ (ഷാർജ), സി.കെ. സലീം (ദുബൈ), സബീദ, നസീമ, സഫാന. മരുമക്കൾ: അസീസ്, ദാവൂദ്, നസീം, ഷാഹിന, അസ്ലത്ത്. സഹോദരങ്ങൾ: സി.കെ. ഉസ്മാൻ ഹാജി, ഇസ്മായിൽ ഹാജി, ബിയ്യാത്തു, നബീസു, മറിയം, സുലൈഖ, സാറ.