കോഴിക്കോട്: പരേതനായ പുതിയറ കാളൂര്‍ കൃഷ്ണന്റെ മകന് കാളൂര്‍ ബാലഗോപാലന് (ബാലാജി-70) നിര്യാതനായി. കോമണ്‍വെല്‍ത്ത് ടൈല്‍ ഏജന്റായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ദീര്‍ഘകാല രോഗങ്ങള്‍ പിടിപെടുന്ന കുട്ടികളെ സഹായിക്കുന്ന സൊലേസ് എന്ന സംഘടനയുടെ വൈസ് പ്രസിഡന്റാണ്. മാതാവ്: കൗസല്യ. ഭാര്യ: വിജയകുമാരി. മക്കള്‍: നിമേഷ് കാളൂര്‍, നിഹാല്‍ കാളൂര്‍. മരുമക്കള്‍: നീതു, നിമേഷ്. സഹോദരങ്ങള്‍: ബാലസുബ്രഹ്മണ്യന്, പത്മിനി, കുമുദം, തങ്കമണി, വത്സല, പരേതരായ ഗോപിനാഥ്, രവീന്ദ്രനാഥ്, തമ്പാന്, ചന്ദ്രമോഹനന്. സഞ്ചയനം തിങ്കളാഴ്ച.