മാവൂർ: ചെറൂപ്പ മേക്കക്കോളിൽ പരേതനായ ബീരാൻ ഹാജിയുടെ മകൻ മുഹമ്മദ് (ചെറൂപ്പ മുഹമ്മദ് -65) നിര്യാതനായി. മുസ്ലിം ലീഗ് പഞ്ചായത്ത് ജോയൻറ് സെക്രട്ടറി, സ്വതന്ത്ര കർഷകസംഘം നിയോജക മണ്ഡലം ജോ. സെക്രട്ടറി, ചെറൂപ്പ ഹിമായത്തൽ ഇസ്ലാം മദ്റസ ജോയൻറ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ജാസ്മിൻ. മക്കൾ: ഉമ്മർ ത്വാഹ (റിയാദ്), മഹ്റൂഫ് അലി (ബിസിനസ്), മലീഖ ഷമീന, ഫർസാന. മരുമക്കൾ: മുനീർ, മുഹമ്മദ് ഖൈസ്, തസ്ലീമ ബഷീർ, ഷഫ്നാസ്. സഹോദരങ്ങൾ: അബ്ദുറഷീദ് (ഇന്ത്യൻ െറയിൽവേ), അബ്ദുറസാഖ് (അധ്യാപകൻ, ജി.എൽ.പി സ്കൂൾ ചാത്തമംഗലം), ജമീല, പരേതരായ മുഹമ്മദലി, ഉസ്മാൻകോയ.