എടച്ചേരി: പൗരപ്രമുഖനും കുവൈത്തിലെ വ്യാപാരിയും ആശ മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ തുണ്ടിയിൽ നജീബ് ഹാജി (55) നിര്യാതനായി. എടച്ചേരിയിലെ മത-സാമൂഹിക രംഗങ്ങളിലെ സാന്നിധ്യമായിരുന്നു. കുവൈത്തിലെ വ്യാപാരപ്രമുഖനായിരുന്ന കുഞ്ഞമ്മദ് കുട്ടിഹാജിയുടെ മകനാണ്. മാതാവ്: അയിശു ഹജ്ജുമ്മ. ഭാര്യ: നെല്ലോളി നസീമ. മക്കൾ: നമീർ, നൗഫൽ. മരുമക്കൾ: ഷാഹിന, ഫിദ ഫാത്തിമ. സഹോദരങ്ങൾ: ജലീൽ, ഡോ. സലീം തുണ്ടിയിൽ (നാദാപുരം താലൂക്ക് ആശുപത്രി).