പേരാമ്പ്ര: ദഫ് മുട്ട് ആചാര്യനും പണ്ഡിതനുമായ പേരാമ്പ്ര കക്കാട് നടുക്കണ്ടി തൗഫീഖ് മൻസിലിൽ പി. സൂപ്പി ഉസ്താദ് (90) നിര്യാതനായി. സംസ്ഥാന സർക്കാറിെൻറ മാപ്പിള കലാ സാഹിത്യ അവാർഡ്, മാപ്പിള കലാ അക്കാദമി കേരള ഫോക്ലോർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: വട്ടക്കണ്ടി ഫാത്തിമ. മക്കൾ: ആയിഷ, ജമീല, ശംസുദ്ദീൻ (മദ്റസാ അധ്യാപകൻ) സദക്കത്തുള്ള (അബൂദബി) ജാഫർ പേരാമ്പ്ര (ഖത്തർ ത്വാഹ (ദുബൈ) ആത്തിക്ക, റൈഹാനത്ത്, അബ്ദുസമദ് (ബഹ്റൈൻ). മരുമക്കൾ: അബ്ദുൽ മജീദ് സഖാഫി കോട്ടൂർ (ബാലുശ്ശേരി സോൺ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്) ആസിയ, നസീമ, ശരീഫ, ഷഹീല, ആബിദ, പരേതരായ മൊയ്തു ഹാജി, അന്ത്രു ഹാജി, അഷ്റഫ്.