മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.കെ ബഷീർ (64) നിര്യാതനായി. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം. വടകര കണ്ണൂക്കര സ്വദേശിയായ ബഷീർ 40 വർഷം മുമ്പാണ് ബഹ്റൈനിൽ പ്രവാസ ജീവിതം ആരംഭിച്ചത്. യൂണിഫോം സിറ്റി, േബ്ലസർ സിറ്റി, അബു ഫറാസ് സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം അർബുദ ബോധവത്കരണ പ്രവർത്തന രംഗത്ത് സജീവമായ കാൻസർ കെയർ ഗ്രൂപ്പ് സ്ഥാപക അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്മത്ത്. മക്കൾ: ഫറാസ് ബഷീർ, ഡോ. ൈറസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ, അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.