നീലേശ്വരം: തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട. എക്സി. എൻജിനീയർ കൊഴുന്തിലിലെ കെ. നാരായണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ചിന്താമണി. മക്കൾ: ഡോ. ബിന്ദു (ജോ. ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്, കാസർകോട്), സിന്ധു (പ്രഫ. എൻജിനീയറിങ് കോളജ്, നിട്ടെ കാർക്കള), നിഷ (അധ്യാപിക, ഉപ്പിലിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ആശ (അധ്യാപിക, ചിന്മയ വിദ്യാലയം തളിപ്പറമ്പ്), ജയേഷ് (ഐ.ടി എൻജിനീയർ ബംഗളൂരു). മരുമക്കൾ: ഡോ. പ്രദീപ് കുമാർ (റിട്ട. ജോ. ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്), ഡോ. വേണുഗോപാൽ (റിട്ട. പ്രഫ. നിട്ടെ യൂനിവേഴ്സിറ്റി), സുകേഷ് (എന്റർപ്രണർ, തളിപ്പറമ്പ്), ഡോ. ലിജ ജയേഷ് (ബംഗളൂരു), പരേതനായ ചന്ദ്രൻ കളത്താല (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, കരുണൻ, സുധാകരൻ, ജ്ഞാനപ്രകാശൻ, നളിനി, പരേതരായ കുഞ്ഞിക്കണ്ണൻ, മാധവി, രോഹിണി.