Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightവെറും വയറ്റിൽ ഈ പഴങ്ങൾ...

വെറും വയറ്റിൽ ഈ പഴങ്ങൾ കഴിക്കരുത്; നോമ്പുതുറ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടത്

text_fields
bookmark_border
health
cancel
camera_alt

പ്രതീകാത്മക ചിത്രം

നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പ്രകൃതിയുടെ മധുരപലഹാരമായാണ് പഴങ്ങളെ കണക്കാക്കുന്നത്. രാവിലെ പഴങ്ങൾ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ ശീലമെന്ന് പലരും വിശ്വസിച്ചിരുന്നു. എന്നാൽ ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധനായ സുമൻ അഗർവാൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.

സുമൻ അഗർവാളിന്റെ അഭിപ്രായത്തിൽ, ഒഴിഞ്ഞ വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. മിക്ക പഴങ്ങളിലും ഫ്രക്ടോസും ഗ്ലൂക്കോസും സ്വാഭാവികമായും കൂടുതലാണ്. ശരീരത്തിൽ മറ്റ് ഭക്ഷണമൊന്നും ഇല്ലാത്തപ്പോൾ ഈ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ ആഗിരണം ചെയ്യപെടുന്നു.

നോമ്പ് സമയത്ത് നാരങ്ങാവെള്ളം മിതമായി കുടിക്കുന്നത് ദോഷകരമല്ലെങ്കിലും അമിതമായ ഉപയോഗം പല്ലിന്‍റെ ഇനാമൽ നശിപ്പിക്കാനും, നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ട്. ഒന്നുമില്ലാത്ത വയറ്റിലേക്ക് ഇത് എത്തുമ്പോൾ വയറു വേദന ഉണ്ടാകാം. ഇതുപോലെതന്നെയാണ് ഓറഞ്ചും. വെറുംവയറ്റിൽ ഓറഞ്ച് കഴിക്കുന്നത് ദഹനക്കേട്, ഗ്യാസ്, നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളും വയറുവേദനയും ഉണ്ടാക്കും. ഇതിലെ ഉയർന്ന പൊട്ടാസ്യത്തിന്‍റെ അസിഡിക് സ്വഭാവം കാരണം പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂട്ടി പിന്നീട് കുറക്കുന്നതിലൂടെ ക്ഷീണം ഉണ്ടാകാം.

നോമ്പ് തുറക്കുമ്പോൾ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും. നാഡീവ്യവ്യവസ്ഥയെ ബാധിക്കാനും പപ്പായ ഇടയാക്കും. പപ്പായയിലെ കാർപെയിൻ എന്ന രാസവസ്‌തുവാണ് ഇതിന് കാരണമാകുന്നത്. പപ്പായ കഴിക്കുന്ന ചിലർക്ക് അലർജി അനുഭവപ്പെട്ടേക്കാം.

രാവിലെ പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, ഓട്‌സ്, നട്സ്, നട്ട് ബട്ടർ എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്. ഇത് പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു. തെറ്റായ സമയത്ത് പഴങ്ങൾ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. എന്നാൽ അത് കൃത്യമായ അളവിലും സമയത്തുമായാൽ പഴങ്ങൾ പോഷകസമൃദ്ധമായ ആഹാരമായി മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthfastingFoodsfood tipsHealthy Dietnutrition
News Summary - Should not have fruits on an empty stomach
Next Story