You are here

വാർത്തകളും സമൂഹമാധ്യമങ്ങളും തുണച്ചു; താപ്പക്ക് ബന്ധുക്കളെ ​കിട്ടി

08:21 AM
21/02/2020
താ​പ്പ
ദു​ബൈ: മൂ​ന്ന്​ ദി​വ​സ​മാ​യി യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ യാം ​കു​മാ​രി താ​പ്പ​യു​ടെ ബ​ന്ധു​ക്ക​ളെ തേ​ടു​ക​യാ​യി​രു​ന്നു. വാ​ർ​ത്ത ന​ൽ​കി​യും ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ചും മാ​ധ്യ​മ​ങ്ങ​ളും ഒ​പ്പം​ചേ​ർ​ന്ന​തോ​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​പോ​ലും താ​പ്പ ച​ർ​ച്ച​യാ​യി. ഒ​ടു​വി​ൽ അ​തി​ന്​ ഫ​ലം ക​ണ്ടി​രി​ക്കു​ന്നു. ഒാ​ർ​മ ന​ഷ്​​ട​പ്പെ​ട്ട്​ അ​ഞ്ചു​ മാ​സ​മാ​യി യു.​എ.​ഇ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​നി യാം ​കു​മാ​രി താ​പ്പ​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി. 
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ലൈ​ല അ​ബൂ​ബ​ക്ക​ർ താ​പ്പ​യു​െ​ട ചി​ത്രം പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ്​ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. വാ​ർ​ത്ത ക​ണ്ട്​ യു.​എ.​ഇ​യി​ലു​ള്ള നേ​പ്പാ​ളി സ്വ​ദേ​ശി​ക​ൾ ലൈ​ല അ​ബൂ​ബ​ക്ക​റി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന്​ ല​ഭി​ച്ച ന​മ്പ​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നേ​പ്പാ​ളി​ലേ​ക്ക്​ വി​ളി​ക്കു​ക​യും താ​പ്പ​യു​ടെ മ​ക​നെ​യും സ​ഹോ​ദ​ര​നെ​യും ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ അ​ബൂ​ദ​ബി​യി​ലെ നേ​പ്പാ​ൾ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. താ​പ്പ​യെ നേ​പ്പാ​ളി​ലെ​ത്തി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്താ​മെ​ന്ന്​ ​എം​ബ​സി അ​റി​യി​ച്ച​താ​യി ലൈ​ല അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. 
വീ​ട്ടു​ജോ​ലി​ക്കാ​യി യു.​എ.​ഇ​യി​ലെ​ത്തി​യ 47കാ​രി​യെ കു​റി​ച്ച്​ അ​ഞ്ച്​ മാ​സ​മാ​യി വി​വ​ര​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ മ​ക​ൻ പ​റ​ഞ്ഞു. മാ​താ​വി​നെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​ളി​യെ​ത്തു​ന്ന​ത്. അ​ഞ്ച്​ മാ​സ​മാ​യി റാ​ഷി​ദ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബാ​ധ്യ​ത​ക​ളെ​ല്ലാം എ​ഴു​തി​ത്ത​ളി​യ​തി​നാ​ൽ രേ​ഖ​ക​ൾ ശ​രി​യാ​കു​ന്ന മു​റ​ക്ക്​ താ​പ്പ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാം. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ര​ണ്ട്​ ദി​വ​സ​ത്തി​നു​ള്ളി​ൽ കൊ​ണ്ടു​പോ​കു​മെ​ന്നും ചെ​ല​വു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നേ​പ്പാ​ൾ എം​ബ​സി വ​ഹി​ക്കാ​മെ​ന്നേ​റ്റി​ട്ടു​ണ്ടെ​ന്നും ​ൈ​ല​ല അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. 
നേ​പ്പാ​ളി​ലെ താ​പ്പ​യു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചെ​ന്നും ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നും നേ​പ്പാ​ൾ ലേ​ബ​ർ കോ​ൺ​സു​ൽ നി​ർ​മ​ല താ​പ്പ പ​റ​ഞ്ഞു. ഇ​വ​ർ മു​മ്പ്​​ജോ​ലി ചെ​യ്​​തി​രു​ന്ന സ്​​ഥ​ല​ത്തു​നി​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹി​ന്ദി​യും അ​റ​ബി​യും ന​ന്നാ​യി സം​സാ​രി​ക്കു​ന്ന താ​പ്പ​ക്ക്​ ജോ​ലി ചെ​യ്​​തി​രു​ന്ന വീ​ടി​നെ കു​റി​ച്ചു​ പോ​ലും ഒാ​ർ​മ​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ വീ​ട്​ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടി​ലേ​ക്കു​ കൊ​ണ്ടു​പോ​യാ​ലും താ​പ്പ​ക്ക്​ നാ​ഡീ​വ്യൂ​ഹ​ത്തി​ൽ ശ​സ്​​ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
 
Loading...
COMMENTS