Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനകളെ പിടിച്ചുമാറ്റാൻ മായാജാലമുണ്ടോയെന്ന് മന്ത്രി ഷിബു ബേബി ജോൺ

text_fields
bookmark_border
https://www.madhyamam.com/tags/shibu-baby-john
cancel

ചെറുതോണി: ജനവാസ​ മേഖലയിൽ ഇറങ്ങുന്ന ആനകളെ പെട്ടെന്ന്​ പിടിച്ചുമാറ്റാൻ നിങ്ങളുടെ കൈയിൽ വല്ല മായാജാലവുമുണ്ടെങ്കിൽ പറഞ്ഞു തരണമെന്ന്​ മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാൽ ഉൾപ്പെടുന്ന മേഖലകളിൽ കഴിഞ്ഞ ഏതാനും നാളുകൾക്കിടെ നിരവധി പേർ കാട്ടാന ആക്രമണത്തിൽ മരിച്ച സാഹചര്യത്തിൽ ഇതേക്കുറിച്ച് വനം മന്ത്രിയോട് ചോദിച്ച മാധ്യമപ്രവർത്തകരോടായിരുന്നു​ പ്രതികരണം.

ആന വർഷങ്ങളായി അവിടെ തുടരുകയാണ്. ആന താമസസ്ഥലമായി തന്നെയാണ് ആ പ്രദേശത്തെ കണ്ടത്. അതുകൊണ്ട് പുതിയ സർക്കാർ വന്ന്​ പദ്ധതി തയാറാക്കി ഇതിനെ മാറ്റാൻ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി കലക്ടറേറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സുൽത്താൻ ബത്തേരി കോടതിയില്‍ നല്‍കിയ കുറ്റപത്രം തിരിച്ചയച്ചത് ക്ലറിക്കല്‍ പിഴവ് മൂലമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തെറ്റു തിരുത്തി വെള്ളിയാഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കുറ്റപത്രത്തിലെ പിഴവ് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി. പിഴവുണ്ടാകരുതായിരുന്നു. ബോധപൂർവം തെറ്റു വരുത്തിയതാണോ എന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

അതേസമയം, മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണമാണെന്നും കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും മന്ത്രി ഷിബു ബേബി ജോൺ പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. 108 ഈട്ടി മരങ്ങൾ മുറിച്ചത് വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.

ഒമ്പത് മരങ്ങൾ മുറിച്ചത് പട്ടയഭൂമിലല്ലെന്ന് വ്യക്തമായിരുന്നു. മുട്ടിൽ കേസിലെ ബാക്കി കുറ്റപത്രങ്ങൾ ഉടൻ നൽകും. മുട്ടിൽമരം മുറി കേസ് പൊളിഞ്ഞിട്ടില്ല. വൻ വില വരുന്ന ഈട്ടി മരങ്ങൾ ഉൾപ്പെടെ ആണ് മുറിച്ചു മാറ്റിയത്. ഇങ്ങനെ ചിലർ കൊള്ള നടത്തിയതുകൊണ്ട് യഥാർഥ കർഷകനാണ് ദുരിതത്തിലായത്. വിവാദ റവന്യൂ ഉത്തരവ് ഇറക്കാനുള്ള കാരണവും അന്വേഷിക്കണമെന്നും വനംമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story