Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.എം.കെ മുഖ്യ എതിരാളിയെന്ന് വിജയ്; യഥാർഥ എം.ജി.ആർ അനുയായി അവരുമായി സഖ്യമുണ്ടാക്കില്ല

text_fields
bookmark_border
https://www.madhyamam.com/tags/tvk
cancel
camera_alt

ജോസഫ് വിജയ്

ചെന്നൈ: ഡി.എം.കെയാണ് തന്റെ മുഖ്യ എതിരാളിയെന്നും എ.ഐ.എഡി.എം.കെയെയും ബി.ജെ.പിയെയും മറ്റുള്ളവർ എന്ന വിഭാഗത്തിലാണ് താൻ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ ഡി.എം.കെയുമായി എ.ഐ.എഡി.എം.കെ രഹസ്യചർച്ചകൾ നടത്തിയതിൽ പ്രതിഷേധിച്ച് മാത്രമാണ് ആറ് എം.എൽ.എമാർ രാജിവെച്ചതെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റ് കൂടിയായ വിജയ് ആരോപിച്ചു.

ഒക്ടോബർ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകത്ത് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.എഡി.എം.കെയിൽ നിന്ന് രാജിവെച്ച മരഗതം കുമാരവേലാണ് മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർഥി.

എ.ഐ.എഡി.എം.കെ സ്ഥാപകരായ എം.ജി. രാമചന്ദ്രന്റെയും ജെ. ജയലളിതയുടെയും പാരമ്പര്യം തങ്ങളുടേതാണെന്ന് സ്ഥാപിക്കാനും വിജയ് ശ്രമിച്ചു. ടി.വി.കെ 234 ൽ 108 സീറ്റുകൾ നേടിയിട്ടും, തന്നെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ മാത്രം ഡി.എം.കെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ച എ.ഐ.എഡി.എം.കെയോടൊപ്പം നിൽക്കാൻ എം.ജി.ആറിന്റെ യഥാർഥ അനുയായികൾക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ എം.ജി.ആറിന്റെയും ജയലളിതയുടെയും ജന്മവൈരികളാണെന്നും ഇന്നും അത് തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പോരാട്ടം രണ്ട് ഭാഗങ്ങൾ തമ്മിൽ മാത്രമാണ് -നന്മയുടെ ശക്തികളായ ടി.വി.കെയും തിന്മയുടെ പക്ഷത്തുള്ള ഡി.എം.കെയും തമ്മിൽ’ -വിജയ് പറഞ്ഞു.

ഡി.എം.കെയെ എതിർപക്ഷത്ത് നിർത്തുന്ന പാരമ്പര്യം എ.ഐ.എഡി.എം.കെ ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തിയ വിജയ്, സ്ഥാനാർഥിയായ മരഗതം കുമാരവേലിനെ തന്റെ പ്രിയപ്പെട്ട ഇളയ സഹോദരി എന്നാണ് വിശേഷിപ്പിച്ചത്.

ടി.വി.കെ നിങ്ങൾ നൽകുന്ന ഓരോ വോട്ടും, സ്ത്രീകളെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കും അസഭ്യം പറയുന്നവർക്കും നൽകുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും. നിങ്ങൾ ഡി.എം.കെക്കോ എ.ഐ.എഡി.എം.കെക്കോ വോട്ട് ചെയ്യുകയാണെങ്കിൽ, അത് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെ പിന്തുണക്കുന്നതിന് തുല്യമായിരിക്കും.

സ്വന്തം അമ്മക്കു നേരെ ഉണ്ടായ അധിക്ഷേപങ്ങൾ താൻ സഹിച്ചിട്ടുണ്ട്. എന്നാൽ, തമിഴ്നാട്ടിലെ തന്റെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും എതിരെയുള്ള അസഭ്യങ്ങൾ അംഗീകരിക്കില്ല. ഇത്തരം സംസാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഡി.എം.കെ നേതൃത്വവും കുടുംബവും സ്വീകരിക്കുന്നതെന്നും വിജയ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story