Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലേത് രാഹുലിന്‍റെ കോൺഗ്രസ് അല്ല; ഇവിടെ മനസ്സും ബുദ്ധിയും ബി.ജെ.പിക്ക് അടിയറവെച്ച കോൺഗ്രസുകാരാണെന്നും ബിനോയ് വിശ്വം

text_fields
bookmark_border
Binoy Viswam
cancel
camera_alt

ബിനോയ് വിശ്വം

തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസല്ല കേരളത്തിലുള്ളതെന്നും മനസ്സും ബുദ്ധിയും ബി.ജെ.പി.ക്ക് അടിയറവെച്ച കോണ്‍ഗ്രസുകാരാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ബി.ജെ.പി ഭക്തിയാണ്. എന്നിട്ടും നെഹ്‌റൂവിയന്‍ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് നെഹ്‌റൂവിയന്‍ മോദിയനാണ്. ലേബര്‍കോഡും പി.എം ശ്രീയുമെല്ലാം നല്ലതാണെന്നും നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പറയില്ലെന്ന് ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാറിലെ ചിലര്‍ക്ക് ഇപ്പോഴും തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തോട് വലിയ ഭക്തിയാണ്. എസ്.ഐര്‍.ആര്‍ നല്ലതാണെന്നാണ് ഒരുമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബി.ജെ.പി. ഭക്തി കൂടുകയാണ്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തുകയാണ് മുഖ്യമന്ത്രി. ഇതിനോട് ലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. ഭരണഘടന നല്‍കുന്ന ഉറപ്പ് ലംഘിച്ച് ബി.ജെ.പി.ക്ക് വോട്ടുകിട്ടില്ലെന്ന് ഉറപ്പുള്ളവരെ പട്ടികയില്‍നിന്ന് വെട്ടി മാറ്റുന്ന പണിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ ഡല്‍ഹി ജന്തര്‍മന്ദറില്‍ സമരത്തിനിറങ്ങുന്നവരെ അടിച്ചൊതുക്കുകയാണ്. മോദി സര്‍ക്കാര്‍ ഭയപ്പാടിലാണ്. അടിച്ചൊതുക്കിയാല്‍ പ്രതിഷേധം ഇല്ലാതാകില്ല -ബിനോയ് വിശ്വം പറഞ്ഞു. തലങ്ങും വിലങ്ങും മന്ത്രിമാരുടെ വാഹനം ഓടുന്നുണ്ടെങ്കിലും അത് ആരുടേതാണെന്ന് വ്യക്തമാകാത്ത സ്ഥിതിയാണ്. വാഹനം നല്‍കുന്നവരുടെയും വിമാനം ഏര്‍പ്പാടാക്കുന്നവരുടെയും പേരുകള്‍ പുറത്തുപറയുന്നില്ലെങ്കില്‍, പറയാന്‍ പറ്റാത്ത പേരാകുമെന്ന് ഉറപ്പാണ്. അവര്‍ കളങ്കിതരാണെന്നും ബിനോയ് വിശ്വം കുട്ടിച്ചേർത്തു.

സി. ദിവാകരന്‍ തെറ്റ് ഏറ്റുപറഞ്ഞു; നടപടി അവസാനിപ്പിച്ചു

പാർട്ടി ലൈനിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ നോട്ടീസ് ലഭിച്ച മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ തെറ്റ് സമ്മതിച്ചു. ഇതേതുടർന്ന് മറ്റു നടപടികൾ അവസാനിപ്പിച്ചതായി ബിനോയ് വിശ്വം അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിച്ചതാണ് കാരണം കാണിക്കൽ നോട്ടീസിന് ഇടയാക്കിയത്. നിലവിൽ തിരുവനന്തപുരം ജില്ല കൗൺസിലിലെ പ്രത്യേക ക്ഷണിതാവായ ദിവാകരന് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ല ഘടകമാണ് നോട്ടീസ് നൽകിയത്. ഇതിന് നല്‍കിയ മറുപടിയില്‍ തെറ്റ് സമ്മിതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും അറിയിച്ചതായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇനി കൂടുതല്‍ നടപടിയിലേക്ക് പാര്‍ട്ടി കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala's Congress is not Rahul's Congress -Binoy Viswam
Next Story