You are here

ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​: ഇന്ത്യയുടെ അഭിമാനമായി ചി​ങ്കി യാ​ദ​വ്

09:54 AM
09/11/2019
ഇ​ന്ത്യ​യു​ടെ ചി​ങ്കി യാ​ദ​വ്
ദോ​ഹ: ഇന്ത്യയുടെ ചിങ്കി യാദവ് 2020ലെ ടോക്കിയോ ഒളിംപിക് യോഗ്യത നേടിയത്​ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ. ലു​സൈ​ലി​ലെ ഷൂ​ട്ടി​ങ്​ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന 14ാമ​ത് ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 588 പോ​യ​ൻ​റ് നേ​ടി​യാ​ണ് ചി​ങ്കി യോ​ഗ്യ​ത നേ​ടി​യ​ത്. എ​ന്നാ​ൽ, ഫൈ​ന​ലി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മെ​ഡ​ൽ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി നേ​ടി​യ പി​ങ്കി, ലോ​ക ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വു​മാ​യി​രു​ന്നു. യോ​ഗ്യ​താ റൗ​ണ്ടി​ൽ ര​ണ്ടാ​മ​തെ​ത്തി​യാ​ണ് ചി​ങ്കി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. 25 മീ​റ്റ​ർ പി​സ്​​റ്റ​ൾ വി​ഭാ​ഗ​ത്തി​ൽ റാ​ഹി സ​ർ​നോ​ബ​തി​ന് ശേ​ഷം ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ര​ണ്ടാ​മ​ത് താ​രം  കൂ​ടി​യാ​ണ് പി​ങ്കി. ഈ ​വ​ർ​ഷ​മാ​ദ്യം മ്യൂ​ണി​ക്കി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ വി​ജ​യി​ച്ചാ​ണ് രാ​ഹി സ​ർ​നോ​ബ​ത് ഒ​ളി​മ്പി​ക്  ബ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്.
നേ​ര​ത്തേ, 10 മീ​റ്റ​ർ റൈ​ഫി​ൾ (വ​നി​താ- പു​രു​ഷ വി​ഭാ​ഗം), 50 മീ​റ്റ​ർ റൈ​ഫി​ൾ പു​രു​ഷ വി​ഭാ​ഗം, 10 മീ​റ്റ​ർ എ​യ​ർ  റൈ​ഫി​ൾ (വ​നി​താ- പു​രു​ഷ വി​ഭാ​ഗം), 25 മീ​റ്റ​ർ എ​യ​ർ പി​സ്​​റ്റ​ൾ (വ​നി​താ വി​ഭാ​ഗം) എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ൻ  താ​ര​ങ്ങ​ൾ ടോ​ക്യോ ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.
Loading...
COMMENTS