Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
കി​വി​യ​ര​ങ്ങ്; ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ട്വ​ന്റി20 പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം
cancel
camera_alt

ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രാ​യ ഇ​ഷാ​ൻ കി​ഷ​നും വൈ​ഭ​വ് സൂ​ര്യ​വം​ശി​യും പ​രി​ശീ​ല​ന സെ​ഷ​നി​ൽ

ക്രൈ​സ്റ്റ്ച​ർ​ച്ച് (ന്യൂ​സി​ല​ൻ​ഡ്): ഏ​ഴു മാ​സം മു​മ്പ് ന​ട​ന്ന ട്വ​ന്റി20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ന്റെ ഓ​ർ​മ​ക​ളി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും മ​റ്റൊ​രു പോ​രാ​ട്ട​ത്തി​ന്. അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ജ​യി​ച്ച് ഇ​ന്ത്യ വീ​ണ്ടും ചാ​മ്പ്യ​ന്മാ​യി​രു​ന്നു. ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ കി​രീ​ടം കൈ​വി​ട്ട​തി​ന്റെ ക്ഷീ​ണം തീ​ർ​ക്കാ​ൻ മെ​ൻ ഇ​ൻ ബ്ലൂ​വി​നെ സ്വ​ന്തം നാ​ട്ടി​ൽ കി​ട്ടി​യി​രി​ക്കു​ക​യാ​ണ് കി​വി​ക​ൾ​ക്ക്. അ​ഞ്ച് മ​ത്സ​ര ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി വ്യാ​ഴാ​ഴ്ച ഹാ​ഗ്ലി ഓ​വ​ലി​ൽ ന​ട​ക്കും.

വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര സ​മ​നി​ല​യി​ൽ വ​ഴ​ങ്ങി​യ ശേ​ഷ​മാ​ണ് ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് പ​റ​ന്ന​ത്. സ​മ്പ​ന്ന​മാ​യ ബാ​റ്റി​ങ് നി​ര​യാ​ണ് പ്ര​ധാ​ന ക​രു​ത്ത്. ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്യു​ന്ന സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും പി​ന്നാ​ലെ​യെ​ത്തു​ന്ന ഇ​ഷാ​ൻ കി​ഷ​നും ശ്രേ​യ​സ്സും തി​ല​ക് വ​ർ​മ​യു​മെ​ല്ലാം മി​ക​ച്ച ഇ​ന്നി​ങ്സ് കാ​ഴ്ച​വെ​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ്. കൗ​മാ​ര വെ​ടി​ക്കെ​ട്ടു​കാ​ര​ൻ വൈ​ഭ​വ് സൂ​ര്യ​വം​ശി ഊ​ഴം കാ​ത്ത് ബെ​ഞ്ചി​ലി​രി​ക്കു​ന്നു​ണ്ട്. സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​ക്ക് വി​ശ്ര​മം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. നാ​ലു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷ​മെ​ത്തു​ന്ന വെ​റ്റ​റ​ൻ പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നൊ​പ്പം അ​ർ​ഷ്​​ദീ​പ്​ സി​ങ്, പ്രി​ൻ​സ് യാ​ദ​വ് തു​ട​ങ്ങി​യ​വ​രു​ണ്ട്. സ്പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി പ​രി​ക്ക് ഭേ​ദ​മാ​യി വീ​ണ്ടും ടീ​മി​ലി​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ക്ഷ​ർ പ​ട്ടേ​ൽ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ശി​വം ദു​ബെ, ന​മ​ൻ ധി​ർ തു​ട​ങ്ങി​യ ഓ​ൾ റൗ​ണ്ട​ർ​മാ​രും ഉ​ൾ​പ്പെ​ട്ട​താ​ണ് സം​ഘം.

മി​ച്ച​ൽ സാ​ന്റ്ന​ർ ന​യി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് ടീ​മി​ൽ ഓ​ൾ റൗ​ണ്ട​ർ ര​ചി​ൻ ര​വീ​ന്ദ്ര​യി​ല്ലാ​ത്ത കു​റ​വു​ണ്ട്. പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​രാ​യി സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ മൈ​ക്ക​ൽ ബ്രേ​സ് വെ​ല്ലും ആ​ഡം മി​ൽ​നെ​യും മ​ട​ങ്ങി​യെ​ത്തി. ജേ​ക​ബ് ഡ​ഫി, മാ​റ്റ് ഹെ​ൻ​ട്രി, ലോ​ക്കി ഫെ​ർ​ഗു​സ​ൻ, മി​ൽ​നെ, കൈ​ൽ ജാ​മി​സ​ൻ, ബ്ലെ​യ​ർ ടി​ക്ക്ന​ർ എ​ന്നി​വ​ര​ട​ങ്ങി​യ പേ​സ് ബൗ​ളി​ങ് യൂ​നി​റ്റി​ലാ​ണ് പ്ര​ധാ​ന പ്ര​തീ​ക്ഷ. ഫി​ൻ അ​ല​ൻ, ഡെ​വ​ൺ കോ​ൺ​വേ, ടിം ​സീ​ഫെ​ർ​ട്ട് തു​ട​ങ്ങി​യ​വ​രാ​ൽ ബാ​റ്റി​ങ് നി​ര​യും സ്ട്രോ​ങ്ങാ​ണ്. പ​ര​മ്പ​ര​യി​ൽ അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റു​ക​ളും ക​ളി​ക്കു​ന്നു​ണ്ട് ഇ​ന്ത്യ.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), സ​ഞ്ജു സാം​സ​ൺ, അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ, അ​ക്‌​ഷ​ർ പ​ട്ടേ​ൽ, ശി​വം ദു​ബെ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ർ​ഷ്ദീ​പ് സി​ങ്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, കു​ൽ​ദീ​പ് യാ​ദ​വ്, മാ​യ​ങ്ക് യാ​ദ​വ്, ന​മ​ൻ ധി​ർ, പ്രി​ൻ​സ് യാ​ദ​വ്, വൈ​ഭ​വ് സൂ​ര്യ​വം​ശി.

ന്യൂ​സി​ല​ൻ​ഡ്: മി​ച്ച​ൽ സാ​ന്റ്ന​ർ (ക്യാ​പ്റ്റ​ൻ), ഡെ​വ​ൺ കോ​ൺ​വേ, ഡാ​രി​ൽ മി​ച്ച​ൽ, ആ​ഡം മി​ൽ​നെ, ജേ​ക്ക​ബ് ഡ​ഫി, മാ​റ്റ് ഹെ​ൻ​ട്രി, മൈ​ക്ക​ൽ ബ്രേ​സ് വെ​ൽ, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ, കൈ​ൽ ജാ​മി​സ​ൻ, ടിം ​സീ​ഫെ​ർ​ട്ട്, ഗ്ലെ​ൻ ഫി​ലി​പ്സ്, ബ്ലെ​യ​ർ ടി​ക്ക്ന​ർ, ജോ​ഷ് ക്ലാ​ർ​ക്സ​ൺ, ഫി​ൻ അ​ല​ൻ, ന​താ​ൻ സ്മി​ത്ത്, ബി​വോ​ൺ ജേ​ക്ക​ബ്സ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India New Zealand T20 Series Begins
Next Story