ക​മ്യൂ​ണി​റ്റി സ്​​കൂ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ  മേ​ള​ക്ക് തു​ട​ക്കം

08:00 AM
12/01/2019

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​ത്ത് സീ​നി​യ​ർ ബ്രാ​ഞ്ചി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ള​ക്ക് തു​ട​ക്ക​മാ​യി.
 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ദാ​ത്തോ മു​ഹ​മ്മ​ദ് അ​ലി സ​ലാ​മ​ത്ത്, ക​രി​യ​ർ ഗു​രു ഡോ. ​പി.​ആ​ർ. വെ​ങ്കി​ട്ട​രാ​മ​ൻ, ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ മി​ഷ​ൻ രാ​ജ്​​ഗോ​പാ​ൽ സി​ങ്​ എ​ന്നി​വ​ർ തി​രി​തെ​ളി​ച്ച്​​ ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​ആ​ർ. വെ​ങ്കി​ട്ട​രാ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
 ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും സീ​നി​യ​ർ അ​ഡ്മി​നി​സ്​​ട്രേ​റ്റ​റു​മാ​യ ഡോ. ​വി. ബി​നു മോ​ൻ സ്വാ​ഗ​ത​വും വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ രാ​ജേ​ഷ് പോ​ത്ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 
ഒ​രു​വ​ർ​ഷം നീ​ളു​ന്ന ഡ​യ​മ​ണ്ട്​ ജൂ​ബി​ലി ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ലെ ആ​ദ്യ​ത്തേ​താ​ണ്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ള. 
ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ പു​റ​മെ അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, കാ​ന​ഡ, മ​ലേ​ഷ്യ, ജോ​ർ​ജി​യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 40ലേ​റെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. കു​വൈ​ത്തി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ ആ​ദ​രി​ക്കു​ന്ന ‘ഗു​രു​പ്ര​ണാ​മം’ പ​രി​പാ​ടി​യു​മു​ണ്ടാ​യി. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മേ​ള ശ​നി​യാ​ഴ്​​ച സ​മാ​പി​ക്കും.

Loading...
COMMENTS