Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എക്സൈസിൽ വിജിലൻസ് അന്വേഷണ ശിപാർശ; ബാർ ലൈസൻസുകൾ അനുവദിച്ചതുൾപ്പെടെ അന്വേഷിക്കും

text_fields
bookmark_border
മന്ത്രി എം. ലിജുവിന്‍റെ ശിപാർശ ആഭ്യന്തര വകുപ്പിന് കൈമാറി
M Liju
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതുൾപ്പെടെ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. ഇതുസംബന്ധിച്ച് മന്ത്രി എം. ലിജുവിന്‍റെ ശിപാർശ ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ഈ നീക്കം. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

സീറാം സാംബശിവറാവു എക്സൈസ് കമീഷണറായിരുന്നപ്പോൾ വകുപ്പുമായി ബന്ധപ്പെട്ട് നടന്ന എല്ലാ നടപടികളും അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.

അതിന് പുറമെ മന്ത്രിയുടെ ഓഫിസിനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയിലും അന്വേഷണമുണ്ടാകും. സർക്കാറോ മന്ത്രിയോ അറിയാതെ ബിയർ-വൈൻ പാർലറുകൾക്കും വിമാനത്താവളത്തിൽ ബാറുകൾ അനുവദിച്ചതിലുമാണ് പ്രധാനമായും അന്വേഷണം. ഈ സംഭവത്തിൽ ബാഹ്യഇടപെടലുണ്ടായെന്ന വിലയിരുത്തലിലാണ് സർക്കാർ. സീറാം സാംബശിവറാവു എക്സൈസ് കമീഷണറായിരുന്നപ്പോൾ ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതുമായ മുഴുവൻ നടപടികളും വിജിലൻസ് അന്വേഷിക്കാനാണ് മന്ത്രിയുടെ ശിപാർശ.

സർവിസിലിരിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാറിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. ഈ അനുമതി ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം.

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും മന്ത്രിയുടെ ബാർ ഉടമ ബന്ധം പരാമർശിച്ചുമുള്ള സീറാം സാംബശിവ റാവുവിന്‍റെ റിപ്പോർട്ടിലെ പരാമർശങ്ങളും അന്വേഷണ പരിധിയിൽവരും. രണ്ടു ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുടമകളുമായി പണമിടപാടുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണവുമുണ്ടാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സർക്കാർ അറിയാതെ രണ്ടു ബാറുകൾക്ക് ലൈസൻസ് നൽകിയതിലും മൂന്നാമത്തെ ബാറിന് ലൈസൻസിന് അനുമതി നൽകിയതിലും സീറാം സാംബശിവ റാവുവിനെതിരെയും അന്വേഷണമുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilance Probe Recommended in the Excise Department
Next Story