ഓപറേഷന് കഴിഞ്ഞ് പാതി തളർന്ന്, ഒന്നുറക്കെ കരയാന്‍പോലും കഴിയാത്ത നിസ്സഹായാവസ്ഥയില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി കിടക്കയിൽവെച്ച് ഏറ്റുവാങ്ങേണ്ടിവന്ന കൊടിയ പീഡനമാണ് അതിജീവിതയെ പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ നിര്‍ത്താന്‍ കഴിഞ്ഞത് ഇവരുടെ പോരാട്ടവീര്യം ഒന്നുകൊണ്ടുമാത്രമാണ്