അവൾക്കൊപ്പം
text_fieldsതകർന്ന രാത്രിയുടെ നിഴലിൽ നിന്നും
ധൈര്യത്തിന്‍റെ ഭാഷയിൽ
നീ പുലരിയെ വിളിച്ചു
കൃപയല്ല ചോദിച്ചത്
ദയയുമല്ല
മാനത്തിനും ശബ്ദത്തിനുമുള്ള അവകാശം
കാഴ്ചവസ്തുക്കളല്ല നിന്‍റെ മുറിവുകൾ
ചോരവാർന്ന മുറിവുകളുടെ വേദന നീ മറച്ചില്ല
മനസ്സാക്ഷിയുടെ വാതിലിൽ സത്യം വിളിച്ചോതി
അനീതിയെ നേരിടാൻ ഭീതിയെ മറന്നു
അതിജീവിതയെന്ന വാക്കിന് സാക്ഷ്യം
നൽകുന്ന ശബ്ദമായുയർത്തെഴുനേറ്റവൾ.
നീതിയാണ് മുഖം തിരിച്ചത്
നീ ഇരയല്ല
ജീവിക്കുവാൻ അവകാശം തേടുന്ന മനുഷ്യ സ്ത്രീ
അവൾക്കേറ്റത് അപമാനമല്ല
കുറ്റമാണ്..... കൊടും കുറ്റം
അത് ചുമക്കേണ്ടതവളല്ല
നീതിയുടെ അടഞ്ഞ കവാടം തുറക്കണം
പകൽ പോലെ സത്യം തെളിയണം.
ഒറ്റയല്ലവൾ ഒപ്പം നടക്കാനേറെപ്പേരുണ്ട്
ഒത്തൊരുമിച്ച് കരുത്തോടെ പറയുന്നു
അവൾക്കു നീതി നൽകണം വെറുമൊരു വാക്കല്ല നീതി അവളുടെ പ്രാണന്‍റെ വിലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

