പൊന്നുവിളയുന്ന കൃഷിഭൂമിയുടെ ഉടമ, ഇന്ന് അണ്ണയ്യൻ ഓട്ടോ തൊഴിലാളി
text_fieldsഅണ്ണയ്യൻ കൽപറ്റയിൽ തന്റെ ഓട്ടോയിൽ
മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡിൽ രണ്ടേക്കർ കൃഷിഭൂമിയുടെ ഉടമയായിരുന്നു അണ്ണയ്യൻ. ചൂരൽമല സെൻറിനൽ റോക്ക് എസ്റ്റേറ്റിൽ സൂപ്പർവൈസറായിരുന്നു. ജോലിയിൽ നിന്നും പിരിഞ്ഞതിൽ പിന്നെ കൃഷി പരിപാലിച്ചു. വർഷത്തിൽ ലക്ഷങ്ങൾ വരുമാനം കിട്ടിയിരുന്ന കാപ്പി, കുരുമുളക്, അടക്ക, വെണ്ണപ്പഴം കൃഷികൾ.
സെന്റിന് രണ്ടര ലക്ഷം രൂപ വരെ ഈ ഭൂമിക്ക് വിലപറഞ്ഞിരുന്നു. നേരം ഇരുട്ടിവെളുക്കുംമുമ്പേ എല്ലാം ഉരുളെടുത്തപ്പോൾ അണ്ണയ്യൻ ഇന്ന് കൽപറ്റയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. സന്നദ്ധസംഘടന നൽകിയതാണ് ഓട്ടോറിക്ഷ. വീട്ടിലെ വളർത്തുനായ് അസാധാരണമായി പെരുമാറിയതുകണ്ട് ജൂലൈ 29ന് വൈകീട്ട് ആറുമണിയോടെ അണ്ണയ്യനും കുടുംബവും മാറി ത്താമസിച്ചതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്.
രണ്ടേക്കർ ഭൂമിയിലും മരത്തടികൾ അടിഞ്ഞുകൂടി ഇപ്പോൾ ഒന്നിനും പറ്റില്ല. ഒന്നുകിൽ ഭൂമി സർക്കാർ എടുത്ത് നഷ്ടപരിഹാരം നൽകണം. അല്ലെങ്കിൽ നോ ഗോ സോൺ പരിധിയിൽ നിന്ന് മാറ്റി കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണം. എന്നാൽ, എല്ലായിടത്തുനിന്നും നീതി അകന്നു. ഇപ്പോൾ ഹൈകോടതിയിൽ കേസ് നൽകിയിരിക്കുകയാണ് ഈ മനുഷ്യൻ. ദുരന്തത്തിൽ ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിനിധിയാണിദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

