ഇന്ത്യയിൽ ഇരുപതോ ഇരുപത്തിയഞ്ചോ ലക്ഷം പേരാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്നതെങ്കിൽ, ചൈനയിലെ ഗാവോകാവോ പരീക്ഷ എഴുതുന്നത് ഏകദേശം 1.3 കോടി മുതൽ 1.4 കോടി വരെ വിദ്യാർഥികളാണ്. എന്നിട്ടും അവിടെ ഒരിക്കൽപ്പോലും ചോദ്യപേപ്പർ ചോരുന്നില്ല, ആരും കൂട്ടക്കോപ്പിയടിക്കുന്നില്ല, പരീക്ഷ റദ്ദാക്കേണ്ടി വരുന്നുമില്ല