പരീക്ഷയ്ക്ക് വൈകിയെത്തുന്ന ഉദ്യോഗാർഥികളെ തടയരുത്; എൻ.ടി.എ പരിഷ്കരണ റിപ്പോർട്ട് രാജ്യസഭയിൽ
text_fieldsന്യൂഡൽഹി: നിർണായക മത്സര പരീക്ഷ ദിവസങ്ങളിൽ യാത്ര തടസ്സപ്പെടുത്തിയുള്ള റാലികൾ, പൊതുയോഗങ്ങൾ എന്നിവക്ക് ജില്ല ഭരണകൂടങ്ങൾ അനുമതി നിഷേധിക്കണമെന്ന് പാർലമെന്ററി സമിതി ശിപാർശ. പരീക്ഷ കേന്ദ്രങ്ങളിൽ ഏതാനും മിനിറ്റുകൾ വൈകിയെത്തുന്ന ഉദ്യോഗാർഥികൾക്ക് പ്രവേശനം നിഷേധിക്കുന്ന നടപടി തിരുത്തണമെന്നും സമിതി അഭിപ്രായപ്പെട്ടു. രാജ്യസഭ എം.പി മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ‘നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) പരിഷ്കരണങ്ങളും ശക്തിപ്പെടുത്തലും’ സംബന്ധിച്ച റിപ്പോർട്ട് രാജ്യസഭാ ചെയർമാന് സമർപ്പിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും എൻ.ടി.എയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭത്തിനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയിലേക്കും നയിച്ച സാഹചര്യത്തിലാണ് ഈ റിപ്പോർട്ട്. പരീക്ഷ ദിവസങ്ങളിൽ പൊതുറാലികളോ ജാഥകളോ വലിയ കൂട്ടായ്മകളോ ഉണ്ടാകുന്നത് ഉദ്യോഗാർഥികൾക്ക് പരീക്ഷ ഹാളിലെത്താൻ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും അതിനാൽ ഗതാഗതവും ക്രമസമാധാനവും സുഗമമായി ഉറപ്പാക്കാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി പബ്ലിക് എക്സാമിനേഷൻസ് ആക്ടിൽ ഭേദഗതി വരുത്തണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

