പൂനൂര്: പരേതനായ ആര്. മരക്കാര്‍ ഹാജിയുടെ മകന് കോളിക്കല്‍ ആര്.പി. ഹംസ ഹാജി (71) നിര്യാതനായി. കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്‍ സലഫി മസ്ജിദ്, പൂനൂര് മസ്ജിദുല്‍ മുജാഹിദീന്‍, മങ്ങാട് മഹല്ല് ജുമാ മസ്ജിദ് എന്നിവയുടെ ട്രസ്റ്റിയും കോളിക്കല്‍ സലഫി മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡൻറുമാണ്. ഭാര്യ: ആസിയ. മക്കള്‍: ഡോ. അനസ്, ഹാരിസ്, ഡോ. ആശിര്, ആയിശ അനീന.മരുമക്കള്‍: സബിത, ഫര്‍ഹാന, സിന്‍സി, ഫൈനാസ്. സഹോദരങ്ങള്‍: അഹമ്മദ്കുട്ടി ഹാജി, നാസര്‍, ഉമ്മാത്തു, ആമിന, സൈനബി, നഫീസ, സഫിയ, പരേതരായ ഇമ്പിച്ചിമൊയ്തീന്‍, അബ്ദുറഹ്മാന്, അബൂബക്കര്‍ ഹാജി, ഹുസൈന് ഹാജി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദിലും ഒമ്പത് മണിക്ക് മങ്ങാട് മഹല്ല് ജുമാ മസ്ജിദിലും.